Trending

ഉള്ളിയേരി ബസ് സ്റ്റാൻഡിൽ റൂഫിംഗ് വർക്കുകൾ ഇഴയുന്നു; വലഞ്ഞ് യാത്രക്കാരും വ്യാപാരികളും


ഉള്ളിയേരി: ഉള്ളിയേരി ബസ്സ് സ്റ്റാൻഡ് റൂഫിംഗ് വർക്കുകൾ എത്രയും പെട്ടന്ന് പൂർത്തീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വർക്കുകൾ അനന്തമായി നീളുന്നത് വ്യാപാര സ്ഥാപനങ്ങൾക്കും, യാത്രക്കാർക്കും വളരെയധികം പ്രയാസം സൃഷ്ടിക്കുന്നു. നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടത് കാരണം വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. 

കരാറുകാരുടെ അനാസ്ഥയാണ് വർക്ക് ഇഴഞ്ഞു നീങ്ങാൻ കരണമെന്ന് വ്യാപാരികൾ ആരോപിക്കുന്നു. എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഉള്ളിയേരി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻ്റ് കെ.എം ബാബു, സെക്രട്ടറി വി.എസ് സുമേഷ് എന്നിവർ ഉള്ളിയേരി ഗ്രാമപ്പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post