Trending

എട്ടു വയസ്സുകാരന് നല്‍കിയ ഗുളികയ്ക്കുള്ളില്‍ ലോഹക്കഷണം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു


പാലക്കാട്: എട്ടു വയസ്സുകാരന് നല്‍കിയ ഗുളികയ്ക്ക് ഉള്ളില്‍ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷന്‍ കേസ്സെടുത്തു. മണ്ണാര്‍ക്കാട് നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നല്‍കിയ ഗുളികയ്ക്കുള്ളിലാണ് ലോഹക്കഷണം കണ്ടത്തിയത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ സ്വമേധയാണ് നടപടി സ്വീകരിച്ചത്.

കുട്ടിയോട് പാതി ഗുളിക കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഗുളിക പൊട്ടിച്ചപ്പോഴാണ് ലോഹക്കഷണം കണ്ടെത്തിയത്. സംഭവത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജനകീയ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍, നഗരസഭ സെക്രട്ടറി എന്നിവരോട് കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.


Post a Comment

Previous Post Next Post