Trending

കാക്കൂർ സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. കാക്കൂർ സ്വദേശി അബ്ദുൾ ജബ്ബാർ കെ.പി (49) ആണ് മരിച്ചത്. ജബ്രിയയിലെ വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കുവൈത്തിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ജബ്ബാർ. തസ്നിയാണ് ഭാര്യ. മക്കൾ: നിഹാൽ, ഫാദിൽ മുഹമ്മദ്. കെകെഎംഎ മാഗ്‌നെറ്റിന്റെ കീഴിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post