കൊടുവള്ളി: കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തിരൂർ പറവണ്ണ അരിക്കാഞ്ചിറ സ്വദേശി അർഷാദ് (25) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഈസ്റ്റ് കൊടുവള്ളിയിൽ വെച്ചായിരുന്നു അപകടം.
നാല് ബൈക്കുകളിലായി ഏഴുപേർ അടങ്ങുന്ന സംഘം വയനാട്ടിലേക്ക് പോയതായിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിൽ. പിതാവ്: കുറുക്കോളി ഹുസൈൻ.