Trending

മെഡി.കോളേജിൽ നാളെ മുതൽ ഓൺലെെൻ ഒ.പി ടിക്കറ്റ് സംവിധാനം


കോഴിക്കോട്: മെഡി.കോളേജിൽ ജൂൺ 16 മുതൽ ഇ-ഹെൽത്ത് പദ്ധതിയിലൂടെ ഒ.പി ടിക്കറ്റുകൾ ഓൺലൈനായി ലഭ്യമായി തുടങ്ങും. ഓൺലൈനായി രജിസ്റ്റർ ചെയ്ത് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഒ.പി യിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലെത്തി രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച ക്യൂ.ആർ കോഡ്, നമ്പർ കൗണ്ടറിൽ കാണിച്ച് ഒ.പി ടിക്കറ്റെടുക്കാം. തുടർന്ന് ഡോക്‌ടറെ കാണാം. 

എം.സി.എച്ചിൽ മാത്രമാണ് നിലവിൽ ഓൺലെെൻ ഒപി സംവിധാനമൊരുങ്ങുന്നത്. മെഡിസിൻ, സർജറി, എല്ലുരോഗ വിഭാഗം, ഒഫ്താൽമോളജി, ഇ.എൻ.ടി, ത്വക്ക് രോഗ വിഭാഗം എന്നിവിടങ്ങളി ലേക്കുള്ള ഒ.പി ടിക്കറ്റാണ് ലഭിക്കുക. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രോഗികൾ ക്യൂ നിന്ന് ഒ.പി ടിക്കറ്റ് എടുക്കണം. ആശുപത്രി മൊത്തം പദ്ധതിക്ക് കീഴിലാക്കാനുള്ള പ്രവൃത്തികൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post