Trending

പ്രതിസന്ധികൾക്ക് എന്നെ തളർത്താനാവില്ല- കെെതപ്രം ദാമോദരൻ നമ്പൂതിരി

അത്തോളി: പ്രതിസന്ധികൾക്ക് തന്നെ ഒരിക്കലും തളർത്താൻ സാധിച്ചിട്ടില്ലെന്ന് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി. വിദ്യാർത്ഥികൾക്കും പുതിയ തലമുറയിലെ കുട്ടികൾക്കും ഉണ്ടാവേണ്ട ആത്മവിശ്വാസവും അതുതന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിഎംഎം ഹയർസെക്കൻഡറി സ്കൂൾ തലക്കുളത്തൂർ പ്ലസ്‌വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുമുള്ള സമൂഹം ഏതു തരത്തിലുള്ളതാണെങ്കിലും തെറ്റായ വഴികളിൽ പെട്ടു പോകാതെ സ്വയം സംരക്ഷിക്കേണ്ടത് നമ്മൾ തന്നെയാണെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.

പ്രവേശനോത്സവത്തോടൊപ്പം പ്ലസ്‌വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സമുചിതമായി സംഘടിപ്പിച്ചു. വിജയികൾക്കുള്ള അനുമോദനവും സമ്മാനദാനവും സർവ്വശിക്ഷാ കേരള ഡിസ്ട്രിക്ട് പ്രൊജക്റ്റ് ഓഫീസർ ഡോ. അഭിലാഷ് കുമാർ.പി നിർവഹിച്ചു. തലക്കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.ടി പ്രമീള ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിഎംഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ഫാത്തിമ ഹന്ന ഹഗർ എ.ബി സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ. അഖ്മർ ഇ.കെ അധ്യക്ഷത വഹിച്ചു. 

തലക്കുളത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. കെ.ജി പ്രജിത, വാർഡ് മെമ്പർ ബിന്ദു.പി, സ്കൂൾ മാനേജ്മെൻറ് പ്രതിനിധി ശ്രീ. മധു കെ.എം, പിടിഎ ചെയർപേഴ്സൺ ശ്രീമതി. ഫർസാന.കെ, എസ്എംസി ചെയർമാനും പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറിയുമായ ശ്രീ. സനീഷ് പി.കെ, ഹെഡ്മിസ്ട്രസ് ഇൻചാർജ് ശ്രീമതി. പ്രിയ ആർ.കെ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. രൂപേഷ് കെ.ജി, ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ശ്രീ. അഭിലാഷ് കാവാട്ട് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post