Trending

താമരശ്ശേരി ചുരത്തിൽ ടയർ പൊട്ടിയ ലോറി നിയന്ത്രണംവിട്ട് ഇടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അടിവാരം: താമരശ്ശേരി ചുരത്തിൽ ടയർ പൊട്ടി ലോറിയുടെ നിയന്ത്രണം നഷ്ടമായി. സംരക്ഷണ വേലിയിൽ തട്ടി നിന്നതുകൊണ്ട് വലിയ അപകടം ഒഴിവായി. ചുരം ഒമ്പതാം വളവിൽ ഇന്ന് വൈകുന്നേരമാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി സുരക്ഷാ വേലി തകർത്ത് കൊക്കയിൽ ചാടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. കർണാടകയിൽ നിന്നും ലോഡുമായി കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post