Trending

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; നാളെ മുതല്‍ ജൂലൈ 5 വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു


കോഴിക്കോട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. ദേശീയപാത 966ല്‍ അങ്ങാടിപ്പുറം റെയില്‍വെ ഓവര്‍ ബ്രിഡ്ജ് അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് പതിക്കുന്ന ജോലി നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ജൂണ്‍ 29 മുതല്‍ ജൂലൈ 5 വരെ പൂര്‍ണമായും നിരോധിച്ചു. ജൂലൈ 6 മുതല്‍ ജൂലൈ 11 വരെ ചെറിയ വാഹനങ്ങള്‍ക്ക് ഒഴികെ ഭാരവാഹനങ്ങള്‍ക്കും നിരോധനം ഉണ്ടായിരിക്കും.

കോഴിക്കോട് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളളുവമ്പ്രം- മഞ്ചേരി- പാണ്ടിക്കാട് വഴിയും പോകണം. ചെറിയ വാഹനങ്ങള്‍ ഓരാടംപാലം- വലമ്പൂര്‍- പട്ടിക്കാട് റോഡ് വഴി പോകണം. കോഴിക്കോട് ഭാഗത്ത് നിന്നും അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങള്‍ ഓരാടംപാലം- ഏറാന്തോട്- തരകന്‍ സ്‌കൂള്‍ റോഡ് വഴി തിരിഞ്ഞുപോകണം. പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേല്‍പറഞ്ഞ റോഡുകളിലൂടെ തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

Previous Post Next Post