Trending

അധ്യാപക നിയമനം; അഭിമുഖം 16നും 17നും


താമരശ്ശേരി: പള്ളിപ്പുറം ജിഎംയുപി സ്കൂളിൽ യുപിഎസ്‌ടി, യുപിഎസ്‌ടി അറബിക് അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ 16-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

കുറ്റ്യാടി: അടുക്കത്ത് മണ്ണൂർ ഗവ. എൽപി സ്കൂളിൽ ഫുൾടൈം അറബിക് തസ്തികയിലേക്ക് താത്കാലിക അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 11-ന് നടക്കും.

വടകര: മടപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സീനിയർ മാത്തമാറ്റിക്സ്, ജൂനിയർ ഇംഗ്ലീഷ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം 17-ന് രാവിലെ 9.30-ന് സ്കൂൾ ഓഫീസിൽ.

കോഴിക്കോട്: സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 16-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9400477399.

കോഴിക്കോട്: ആഴ്ചവട്ടം ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി അറബിക്, എഫ്ടിഎം ഒഴിവുകൾ. അഭിമുഖം ജൂൺ 16-ന് രാവിലെ 10.30-ന്.

ചാത്തമംഗലം: ദയാപുരം റെസിഡൻഷ്യൽ സ്കൂളിൽ പ്രൈമറി വിഭാഗം മാത്‌സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 8.30-ന്. ഫോൺ: 9497649969, 9633872315.

Post a Comment

Previous Post Next Post