Trending

റേഷൻ മണ്ണെണ്ണ വിതരണം ഇന്നുമുതൽ; എഎവൈ കാർഡുകാർക്ക് 1 ലിറ്ററും മറ്റുള്ളവർക്ക് അരലിറ്റർ വീതവും


തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കും. എഎവൈ കാർഡുകൾക്ക് ഒരു ലിറ്ററും മറ്റ്‌ കാർഡുകൾക്ക് അരലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുകയെന്ന് മന്ത്രി ജി.ആർ അനിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ലിറ്ററിന് 61 രൂപയാണ് വില. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡുകൾക്ക്, ഏതു വിഭാഗമായാലും ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കും. റേഷൻ വ്യാപാരികളുടെയും മൊത്ത വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. 

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കുറച്ചുവർഷങ്ങളായി കേന്ദ്രം കുറവുചെയ്തിരുന്നു. ഇതോടെ മൊത്തവ്യാപാര ഡിപ്പോകൾ പലതും പ്രവർത്തനരഹിതമായി. റേഷൻകടകൾ വഴിയുള്ള വിതരണത്തെയും ബാധിച്ചു. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് കേന്ദ്രം കൂടുതൽ മണ്ണെണ്ണ അനുവദിച്ചത്. മൊത്തവ്യാപാരികൾക്കുള്ള കടത്തുകൂലിയും റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷനും വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 3.70 രൂപയിൽ ആറു രൂപയായാണ് വർധിപ്പിച്ചത്. വർധനവിന് ജൂൺ ഒന്നുമുതൽ പ്രാബല്യമുണ്ടെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post