കോഴിക്കോട്: പന്നിയങ്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ വലിയാത്തു വീട്ടിൽ ജബ്ബാറിൻ്റെയും ഖൗലത്തിൻ്റെയും മകൾ നദ (36) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെ കണ്ണഞ്ചേരി രാമകൃഷണ മിഷൻ സ്കൂളിന് സമീപത്തായിരുന്നു അപകടം.
ടൗൺ ഭാഗത്തേക്കുപോകുന്ന മണ്ണൂർ-റെയിൽ പുതിയസ്റ്റാന്റ് ബസ്സും അതെ ദിശയിൽ സഞ്ചരിച്ച ടിവിഎസ് സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ പുറകിലെ ടയർ യുവതിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മക്കൾ: ഇസ്ഹാൻ, ആയിശ, മിൽഹാൻ, ഹനാൻ, അംനാൻ. ഖബറടക്കം ഇന്ന് വൈകീട്ട് 5ന് മാത്തോട്ടം ജുമാ മസ്ജിദിൽ.