Trending

കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒൻപത് വയസുകാരി മരിച്ചു


മലപ്പുറം: മലപ്പുറം കോട്ടക്കലിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു. കോട്ടക്കൽ മീൻ മാർക്കറ്റിൽ ജോലിക്കാരനായ ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നി(9)യാണ് മരിച്ചത്. പത്തു കിലോയോളം തൂക്കമുള്ള ചക്കയാണ് വീണത്. ഇന്ന് രാവിലെ ഒൻപതു മണിയോടുകൂടിയായിരുന്നു സംഭവം. 

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു കുട്ടിയുടെ തലയിലേക്ക് ചക്ക വീണത്. തുടർന്ന് കുട്ടി തലയിടിച്ച് സമീപത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം മോർച്ചറിയിലേക്ക് മാറ്റി. വേങ്ങര പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Post a Comment

Previous Post Next Post