Trending

താമരശ്ശേരിയിൽ ടൈലറിംഗ് സ്ഥാപനത്തിൽ നിന്നും ഫോൺ കവർന്നു; മോഷ്ടാവിൻ്റെ ദൃശ്യം സിസിടിവിയിൽ


താമരശ്ശേരി: താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ ടൈലറിംഗ് സ്ഥാപനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയി. പാണ്ട്യാലക്കൽ ബിൽഡിംങ്ങിൽ പ്രവർത്തിക്കുന്ന 'സോനൽ ബോണ്ടിക്യൂ' എന്ന ടൈലറിംഗ് സ്ഥാപനത്തിലാണ് മോഷണം നടന്നത്. 

ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിൻ്റെ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. താമരശ്ശേരി സ്വദേശി ഷാനിതയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മോഷണം സംബന്ധിച്ച് സിസി ടിവി ദൃശ്യം സഹിതം പോലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post