Trending

വിലങ്ങാട് മണ്ണിടിച്ചിൽ; കുടുംബത്തെ മാറ്റിത്താമസിപ്പിച്ചു

കോഴിക്കോട്: വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ. ശക്തമായ മഴയിൽ മണ്ണും, കല്ലും മഴവെള്ളത്തോടൊപ്പം പതിക്കുകയായിരുന്നു. പാലിൽ ലീലയുടെ വീടിന് പിൻവശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ശനിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. കുടുംബത്തെ നിലവിൽ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർ ഇടപെട്ടാണ് ലീലയെയും കുടുംബത്തെയും മാറ്റി താമസിപ്പിച്ചത്. കഴിഞ്ഞ വർഷം ഉരുൾപൊട്ടലിനെ തുടർന്ന് ഇതേ സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.

കാലവർഷമെത്തിയതിന് പിന്നാലെ സംസ്ഥാനത്താകെ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വ്യാപകമായ കൃഷി നാശവും വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. മഴ കനത്തതോടെ കോഴിക്കോട് ജില്ലയിലെ ഖനനപ്രവർത്തനങ്ങൾ താൽക്കാലിതമായി നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിലും പ്രവേശന വിലക്ക് ഏർപ്പെടുത്തി. 

Post a Comment

Previous Post Next Post