Trending

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണം ഊർജിതം, രണ്ടുപേർ കൂടി അറസ്റ്റിൽ


കൊടുവള്ളി: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ കോഴിക്കോട് കൊടുവള്ളി സ്വദേശി അനൂസ് റോഷനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതം. യുവാവിനെ മൈസൂര്‍ ഭാഗത്തേയ്ക്ക് കൊണ്ടുപോയതായാണ് സൂചന. യുവാവിനെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം കര്‍ണാടകയിലേക്ക് തിരിച്ചതായും വിവരമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ സംഘത്തിന് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയ കൊണ്ടോട്ടി സ്വദേശികളായ റംഷിദ് മന്‍സിലില്‍ മുഹമ്മദ് റിസ്വാന്‍(22), ചിപ്പിലിക്കുന്ന് കളത്തിങ്കല്‍ അനസ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കിഴക്കോത്ത് പരപ്പാറ സ്വദേശി കല്ലില്‍ മുഹമ്മദ് ഷാഫിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. 

പ്രതികള്‍ക്കായി പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന ഷബീർ, ജാഫർ, നിയാസ്, എന്നിവരുടെ ചിത്രങ്ങളാണ്‌ പുറത്തു വിട്ടത്. പ്രതികൾ ഉപയോഗിച്ച, KL 10BA 9794 മാരുതി സ്വിഫ്റ്റ് കറിനെക്കുറിച്ചും KL20Q8164 സ്കൂട്ടറിനെ കുറിച്ചും വിവരം ലഭിക്കുന്നവർ കൊടുവള്ളി പൊലീസിനെ അറിയിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post