Trending

വെള്ളിമാടുകുന്ന് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് 3 കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു


കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായി. മുഹമ്മദ് ഇർഫാൻ (ലൈറ്റ് ബ്ലൂ കളർ ജേഴ്‌സി, ബ്ലാക്ക് പാന്റ്), മുഹമ്മദ് അജ്മൽ (ഡാർക്ക് ബ്ലൂ ടീഷർട്ട്, ബ്ലൂ പാന്റ്), മുഹമ്മദ് റിഫാൻ (ചുവപ്പ് ടീഷർട്ട്, ബ്ലാക്ക് പാന്റ്). എന്നീ മൂന്നുപേരെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം കുട്ടികളെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. താമരശ്ശേരി ഭാഗത്ത് കുട്ടികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് 16 വയസുളള മൂന്ന് കുട്ടികളെ കാണാതായത്. തുടര്‍ന്ന് അധികൃതര്‍ ചേവായൂര്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 

Post a Comment

Previous Post Next Post