Trending

എലത്തൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ


എലത്തൂർ: എലത്തൂരിൽ എംഡിഎംഎയുമായി യുവാവ് പോലീസിൻ്റെ പിടിയിലായി. തലക്കുളത്തൂർ സ്വദേശി മൃദുൽ (35) ആണ് അറസ്റ്റിലായത്. എലത്തൂർ പെട്രോൾപമ്പിന് സമീപത്തും നിന്നാണ് മൃദുൽ പിടിയിലായത്. വിൽപ്പനക്കായി കൊണ്ടുവന്ന 36 ഗ്രാം എംഡിഎംഎ യുവാവിൽ നിന്നും പോലീസ് കണ്ടെടുത്തു.

നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ജി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എലത്തൂർ എസ്ഐ വി ടി ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പൊലീസും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്. കെട്ടിട ജോലി എന്ന വ്യാജേന ബംഗളൂരുവിൽപോയി രാസലഹരി എത്തിക്കുന്ന ഇയാൾ കുറച്ചു കാലമായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.

Post a Comment

Previous Post Next Post