കൂടത്തായി: എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ കൂടത്തായിക്ക് സമീപം മുടൂർ വളവിൽ സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. വയനാട്ടിൽ നിന്ന് ഗുരുവായിരിലേക്ക് പോവുകയായിരുന്ന ട്രാവലറും താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന ആക്ടീവ സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഞായറാഴ്ച രാത്രിയോടെയാണ് അപകടം. പരിക്കേറ്റ മുക്കം പന്നിക്കേട് സ്വദേശിയായ ബൈക്ക് യാത്രക്കാരനെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.