Trending

പോത്ത് കച്ചവടത്തിൻ്റെ മറവിൽ ലഹരി വില്പന; എംഡിഎംഎയുമായി യുവാവ് പിടിയിൽ

നാദാപുരം: പോത്ത് കച്ചവടത്തിൻ്റെ മറവിൽ വാണിമേൽ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി മാലോക്കുന്നത്ത് സുബൈർ (46) ആണ് വളയം പൊലീസിൻ്റെ പിടിയിലായത്. കാറിൽ കൊണ്ടുവന്ന O.65 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച കെ.എൽ 56 എച്ച് 2175 നമ്പർ സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

വളയം എസ്ഐ മനീഷ് വി.കെ, നാദാപുരം ഡിവൈഎസ്പി എ.പി ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡുമാണ് പ്രതിയെ പിടികൂടിയത്. വാണിമേൽ കോടിയൂറ റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ലഹരിയുമായി സ്വിഫ്റ്റ് കാറിലെത്തിയ പ്രതി കുടുങ്ങിയത്. സുബൈർ പോത്ത് കച്ചവടക്കാരനാണെന്നും ഇതിൻ്റെ മറവിലാണ് ലഹരി വിൽപ്പന നടത്തിയതെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post