തൃശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ജാംനഗർ- തിരുനെൽവേലി എക്‌സ്‌പ്രസിന് മുകളിലേക്കാണ് മരം വീണത്. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ നിർത്തിയിട്ടു. മരം അധികൃതരെത്തി മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. മരം വീഴുന്നത് കണ്ട് ട്രെയിനിന്റെ വേഗത ലോക്കോ പെെലറ്റ് കുറയ്ക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ സമീപ പ്രദേശങ്ങളിൽ വലിയ തോതിലുള്ള മഴയും കാറ്റും രൂപപ്പെട്ടിരുന്നു.