Trending

ചേളന്നൂർ സ്വദേശിയെ കണ്ണൂരിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി


കണ്ണൂർ: മധ്യവയസ്‌ക്കനെ കണ്ണൂർ ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേളന്നൂര്‍ പുളിബസാറിലെ നവനീതത്തില്‍ പരേതരായ കൊട്ടില്‍ വളപ്പില്‍ ഗോവിന്ദന്‍കുട്ടിയുടെയും സാവിത്രിയുടെയും മകന്‍ ജി.സജിഗോപാല്‍ (50) നെയാണ് ഇന്നലെ രാവിലെ 8.30 ഓടെ ഹോട്ടലിലെ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഈ മാസം 23ന് രാത്രി 8.30 നാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്. എക്‌സാറോ ടൈല്‍സ് റീജിയണല്‍ സെയില്‍സ് മാനേജരാണ്. ബിജെപി ചേളന്നൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്. ഭാര്യ: ബബിത (എച്ച്.ഡി.എഫ്.സി). മകന്‍: നവനീത് ഗോപാല്‍. സഹോദരന്‍: വിനോദ് കുമാര്‍.

സംസക്കാരം ഇന്ന് (ഞായറാഴ്ച) വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.

Post a Comment

Previous Post Next Post