നന്മണ്ട: നന്മണ്ട കാരക്കുന്നത്ത് 'യൂറോ ബെഡ്' കിടക്ക നിർമ്മാണ യൂനിറ്റിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. നന്മണ്ട സ്വദേശി പ്രസാദ് അമ്മോമലത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. തീ പിടുത്തത്തിൽ ഫോം കെട്ടുകളും, മെഷീനുകളും, മേൽക്കൂര ഷീറ്റുകളുമടക്കം പൂർണമായി കത്തി നശിച്ചു.
മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്ക് ഒടുവിൽ തീ അണച്ചു. ഫയർ സ്റ്റേഷൻ ഓഫീസർ ടി.ജാഫർ സാദിഖ്, അസി.സ്റ്റേഷൻ ഓഫീസർ എം.സി.മനോജ് എന്നിവവരുടെ നേതൃത്വത്തിൽ നരിക്കുനി, വെള്ളിമാട്കുന്ന്, കൊയിലാണ്ടി ഫയർ സ്റ്റേഷനുകളിലെ നാല് യൂനിറ്റ് സേനാംഗങ്ങൾ ചേർന്നാണ് തീ അണച്ചത്.