Trending

ബാലുശ്ശേരിയില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍

ബാലുശ്ശേരി: ബാലുശ്ശേരി, കോക്കല്ലൂര്‍, വട്ടോളി ബസാർ മേഖലകളില്‍ യുവാക്കള്‍ക്കിടയിൽ കഞ്ചാവ് വില്‍പ്പന നടത്തിയാൾ പിടിയിൽ. തുരുത്വാട് നാളേരിക്കുഴിയില്‍ ശിവദാസനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 210 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പുത്തൂര്‍വട്ടത്തെ വാടകവീട് കേന്ദ്രീകരിച്ച് ചെറുപൊതികളിലാക്കിയാണ് പ്രതി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. 

രഹസ്യവിവരത്തെ തുടര്‍ന്ന് ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി.പി ദിനേശിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ സുജിലേഷും സംഘവും വീട്ടില്‍ പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിക്കെതിരേ നര്‍കോട്ടിക്സ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി. എസ്‌ഐയ്ക്ക് പുറമേ പോലീസുകാരായ മഞ്ജു വിനു, ഫൈസല്‍ കേളോത്ത്, ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡ് അംഗം ഷാഫി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post