എളേറ്റിൽ: സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. എളേറ്റിൽ വട്ടോളി പാറച്ചാലിൽ മുഹമ്മദ് ഷാഫി (36) യാണ് 20.311 ഗ്രാം മെത്താഫിറ്റമിനുമായി പിടിയിലായത്. എളേറ്റിൽ വട്ടോളി കുയ്യിൽ പീടികയിൽ വെച്ച് താമരശ്ശേരി എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. ബാംഗ്ലുരുവിൽ നിന്നും എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് മുഹമ്മദ് ഷാഫിയെന്ന് നാട്ടുകാർ പറഞ്ഞു.
താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ കെ. ഗിരീഷ്, സി ഇ ഒ പി അജിത്, ഷഫീഖ് അലി, മനോജ് പി.ജെ, ഡബ്ലു സി ഒ ലത മോൾ, ഡ്രൈവർ പ്രജീഷ് ഒ.ടി എന്നിവരും ഉണ്ടായിരുന്നു.