Trending

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

കോടഞ്ചേരി: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി റമീസ് (21) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിലെത്തിയതാണ് റമീസ്. അഞ്ചു ബൈക്കുകളിലായി പത്തുപേരാണ് കടലുണ്ടിയിൽ നിന്ന് പതങ്കയം വെള്ളച്ചാട്ടത്തിൽ എത്തിയത്. അവിടെ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. 

ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Post a Comment

Previous Post Next Post