Trending

തലയാട് ആയുർവേദ ആശുപത്രിയിൽ ഉറവ; രോ​ഗികളെ വീടുകളിലേക്ക് മാറ്റി


ബാലുശ്ശേരി: തലയാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഉറവ കണ്ടെത്തിയതിനെത്തുടര്‍ന്ന് രോഗികളെ മാറ്റി.18 രോഗികളെയാണ് അവരുടെ വീടുകളിലേക്കാണ് മാറ്റിയത്. രോഗികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഡിഎംഒയുടെ നിര്‍ദേശപ്രകാരം മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി മഴ തുടര്‍ന്നതോടെയാണ് താഴത്തെ നിലയില്‍ ഉറവ കണ്ടെത്തിയത്. മഴ കുറഞ്ഞതോടെ ഉറവയിലെ നീരൊഴുക്ക് കുറഞ്ഞതായും അപകടകരമായ അവസ്ഥയില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. അടുത്ത ദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വടക്ക് പടിഞ്ഞാറൻ-ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ന്യുനമർദ്ദം മണിക്കൂറുകൾക്കുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.

Post a Comment

Previous Post Next Post