പയ്യോളി: പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം ദേശീയ പാതയിൽ ബോലേറോ പിക്കപ്പ് വാനിന് തീപിടിച്ചു. ഇന്ന് രാവിലെ10.30 ഓടെ കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന സർവീസ് റോഡിലാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തൊട്ടടുത്ത പെട്രോൾ പമ്പിൽ നിന്നും ഫയർ എക്സ്ടിംഗ്യൂഷർ എത്തിച്ചാണ് ഒരു പരിധിവരെ അഗ്നിബാധ നിയന്ത്രിക്കാനുള്ള ശ്രമം നടത്തിയത്.
കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനമാണെന്നാണ് അറിയുന്നത്. വിവരമറിഞ്ഞ് ഉടനെതന്നെ ഫയര്‍ഫോഴ്‌സും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വാഹനം പൂർണമായും കത്തിനശിച്ചു.