Trending

താമരശ്ശേരി, കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക നിയമനം


താമരശ്ശേരി: താമരശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് എസ് ടി സുവോളജി, എച്ച് എസ് എസ് ടി ജൂനിയർ ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, എക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി എന്നീ തസ്തികകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 30ന് (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് അഭിമുഖത്തിനായി ഹയർസെക്കൻഡറി വിഭാഗം ഓഫീസിൽ ഹാജരാകേണ്ടതാണന്ന് ജിഎച്ച്എസ്എസ് താമരശ്ശേരി പ്രിൻസിപ്പൽ അറിയിച്ചു.

കൊടുവള്ളി: കൊടുവള്ളി ഗവ:ഹയർസെക്കഡറി സ്കൂളിൽ ഹയർസെക്കഡറി വിഭാഗത്തിൽ ഒഴിവുള്ള എച്ച് എസ് എസ് ടി ഇംഗ്ലിഷ്, കോമേഴ്‌സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, എച്ച് എസ് എസ് ടി ജൂനിയർ കംപ്യുട്ടർ സയൻസ്, ഇക്കണോമിക്സ്, അറബിക് തസ്തികളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 03ന് (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് അഭിമുഖത്തിനായി ഹയർ സെക്കണ്ടറി വിഭാഗം ഓഫീസിൽ ഹാജരാകേണ്ടതാണന്ന് കൊടുവള്ളി ജിഎച്ച്എസ് എസ് പ്രിൻസിപ്പൽ അറിയിച്ചു.

Post a Comment

Previous Post Next Post