Trending

പരാതി സംബന്ധിച്ച് സംസാരിക്കുന്നതിനിടെ തര്‍ക്കം; പോലീസുകാരെ ആക്രമിച്ച പ്രതി അറസ്റ്റില്‍


എലത്തൂർ: പോലീസ് സ്‌റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. കക്കോടി കൂടത്തുംപൊയില്‍ സ്വദേശി ഗ്രേസ് വില്ലയില്‍ എബി അബ്രഹാം (52) നെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുവണ്ണാമുഴി സ്വദേശിനിയുടെ പരാതിയില്‍ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പരാതി സംബന്ധമായ കാര്യം ചോദിക്കുന്നതിനിടയിൽ പോലീസുകാരെ ആക്രമിക്കുകയായിരുന്നു.

പരാതിക്കാരിയുമായുള്ള തര്‍ക്കത്തില്‍ അക്രമാസക്തനായ പ്രതിയെ ശാന്തനാക്കാന്‍ ശ്രമിച്ച എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തിനെയും അക്രമം തടയാന്‍ ശ്രമിച്ച മറ്റു പോലീസുകാരെ അക്രമിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Post a Comment

Previous Post Next Post