കൊയിലാണ്ടി: കൊയിലാണ്ടി-താമരശ്ശേരി പാതയില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് പത്ര വിതരണക്കാരന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 6 മണിയോടെ കന്നൂര് അങ്ങാടിയിലാണ് അപകടം. സ്‌കൂട്ടറിൽ പത്രം വിതരണം ചെയ്യുന്നതിനിടയിൽ ആനവാതിൽ ഇല്ലത്ത് മീത്തൽ ഇ.എം ദാമോധരനാണ് (50) കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്.
കാർ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. മുൻ ഉള്ളിയേരി ഗ്രാമപഞ്ചാത്ത് മെമ്പർ കൂടിയാണ് ദാമോദരൻ. നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വിദഗദ്ധ ചികിത്സക്കായി മിംസ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. ഊട്ടിയിലേക്ക് പോവുന്ന വിനോദ സഞ്ചാരികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്.