Trending

കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ വന്‍ തീപ്പിടിത്തം


കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വന്‍ തീപ്പിടിത്തം. കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ്റ്റാൻഡിലാണ് തീപ്പിടിത്തമുണ്ടായത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്ക് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്.

നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണയ്ക്കാനായി ശ്രമിക്കുന്നത്. തീയണയ്ക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയര്‍ ഫോഴ്‌സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു.

Post a Comment

Previous Post Next Post