Trending

സാക്ഷി പറഞ്ഞതിൽ പ്രകോപനം, പ്രതിയുടെ സുഹൃത്തുക്കള്‍ മുക്കത്ത് ഹോട്ടൽ അടിച്ചു തകര്‍ത്തു


മുക്കം: പൊലീസിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ സാക്ഷി പറഞ്ഞതിന് പ്രതിയുടെ സുഹൃത്തുക്കൾ ഹോട്ടൽ അടിച്ചു തകര്‍ത്തു. സാക്ഷി പറഞ്ഞയാളുടെ സഹോദരന്‍റെ ഹോട്ടലിനു നേരെയാണ് ആക്രമണം. മുക്കം വലിയപറമ്പിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ഹോട്ടലിനു നേരെ ആക്രമണമുണ്ടായത്.

പൊലീസിനെ ആക്രമിച്ച കേസില്‍ സാക്ഷിയായ സുബൈറിന്‍റെ സഹോദരന്‍റെ ഹോട്ടലാണ് വലിയപറമ്പ് സ്വദേശി സാദിഖ് അടിച്ചു തകര്‍ത്തത്. കാര്‍ മോഷണം അന്വേഷിക്കാനെത്തിയ കല്‍പ്പറ്റ പൊലീസിനെ കത്തികൊണ്ട് വെട്ടിയ കേസുമായി ബന്ധപ്പെട്ടാണ് സംഭവം.

Post a Comment

Previous Post Next Post