Trending

ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം; റോഡ് ഉപരോധിച്ച് നാട്ടുകാര്‍


കുറ്റ്യാടി: കുറ്റ്യാടി-തൊട്ടില്‍പ്പാലം പാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുറ്റ്യാടി പൂളക്കണ്ടി സ്വദേശിയായ അടുക്കത്ത് നബീല്‍(43) ആണ് മരിച്ചത്. തളീക്കര കഞ്ഞിരോളിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു അപകടം. തൊട്ടില്‍പ്പാലത്തേക്ക് പോകുകയായിരുന്ന നബീല്‍ സഞ്ചരിച്ച ബൈക്കില്‍ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തലശ്ശേരി-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവരാഗം ബസാണ് അപകടമുണ്ടാക്കിയത്. 

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ നബീല്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. അതേസമയം ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്നും റോഡരികില്‍ അപകടകരമാവും വിധമുള്ള മരമാണ് അപകടത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്. മരം മുറിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പി.ഡബ്ല്യു.ഡി അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഞ്ഞിരോളി- കുറ്റ്യാടി റോഡ് ഉപരോധിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

Post a Comment

Previous Post Next Post