Trending

അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കണമെന്ന് ഡിജിപിയുടെ നിർദ്ദേശം


തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് അറസ്റ്റ് ചെയ്തതിൻ്റെ കാരണവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസ് നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിർദ്ദേശം നല്‍കി.

ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പൊലീസ് ആസ്ഥാനത്തുനിന്നും പുറപ്പെടുവിച്ചിരുന്നു. 2023-ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 47-ന്‍റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. വകുപ്പ്-47 പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് വാറണ്ടില്ലാതെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതെങ്കില്‍ അറസ്റ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി ചെയ്ത കുറ്റകൃത്യത്തെപ്പറ്റിയുള്ള പൂർണവിവരവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പടുന്നതെന്നും ജാമ്യക്കാരെ ഹാജരാക്കുന്ന പക്ഷം ജാമ്യം ലഭിക്കുന്നതാണെന്നും ആ വ്യക്തിയെ രേഖാമൂലം അറിയിക്കണം.

ഇത്തരത്തില്‍ രേഖാമൂലം അറിയിപ്പ് നല്‍കുന്നതിനെപ്പറ്റി ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ വകുപ്പ് 35(1)(b)(ii)യില്‍ പ്രതിപാദിക്കുന്നുണ്ട്. അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് നല്‍കേണ്ട നോട്ടീസിന്‍റെ നിശ്ചിത മാതൃകയും സർക്കുലറിനൊപ്പം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.

Post a Comment

Previous Post Next Post