Trending

സോഷ്യൽ മീഡിയയിൽ യുവതിയുടെ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റിൽ


ഈങ്ങാപ്പുഴ: യുവതിയുടെ ഫോട്ടോയും പേരും ഉപയോഗിച്ച് സമൂഹ മാധ്യമത്തിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല വീഡിയോയും, സന്ദേശങ്ങളും  യുവതിയുടെ പരിചയക്കാർക്ക് അയച്ച യുവാവ് അറസ്‌റ്റിൽ. ഈങ്ങാപ്പുഴ കുപ്പായക്കോട് കളളാടികാവ് ജെ.ജിബുനിനെയാണ് (34) വടകര സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ സി.ആർ രാജേഷ്കുമാർ അറസ്‌റ്റ് ചെയ്ത‌ത്. 

യുവതിയുമായി മുൻ പരിചയമുണ്ടായിരുന്ന യുവാവ് യുവതിയുടെ നഗ്നചിത്രങ്ങൾ തയ്യാറാക്കി ഇവരുടെ സുഹൃത്തുക്കൾക്ക് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി അയച്ചുകൊടുക്കുകയായിരുന്നു. വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എഎസ്ഐ റിതേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിൽജിത്ത്, സിവിൽ പൊലീസ് ഓഫിസർ ശ്രീനേഷ്, ലിബീഷ്, അനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post