Trending

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം, ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്ത്


തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 61449 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം 78831 ആയിരുന്നു. എസ്എസ്എല്‍സി പഴയ സ്‍കീം പരീക്ഷയെഴുതിയ 6 വിദ്യാർത്ഥികളിൽ 4 പേർ വിജയിച്ചു. പുതിയ സ്‍കീമിൽ പ്രൈവറ്റ് ആയി പരീക്ഷ എഴുതിയ 68 പേരിൽ 46 പേരാണ് വിജയിച്ചത്.

ഈ വർഷം ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. സംസ്ഥാനത്ത് ആകെ 10,000ത്തിലധികം വിദ്യാർത്ഥികൾക്ക് ഈ വർഷം എ പ്ലസ് കുറഞ്ഞു. ഈ വർഷം 4,24,523 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 2331 സ്കൂളുകൾ 100 ശതമാനം വിജയം നേടി. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല തിരുവനതപുരമാണ്. വിജയശതമാനം ഏറ്റവും കൂടിയ ജില്ല കണ്ണൂർ. പുനർ മൂല്യനിർണ്ണയ അപേക്ഷ മെയ് 12 മുതൽ 17 വരെ നൽകാം. സേ-പരീക്ഷ മെയ് 28 മുതൽ ജൂൺ 2 വരെ നടത്തും.

Post a Comment

Previous Post Next Post