കൊയിലാണ്ടി: കൊയിലാണ്ടി പെരുവട്ടൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പെരുവട്ടൂർ നാറ്റുവയൽക്കുനി സന്തോഷ് (36) നെയാണ് 8.67 എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. പെരുവട്ടൂർ അമ്പ്രമോളി കനാൽ പരിസരത്ത് വെച്ച് വാഹന പരിശോധനയ്ക്കിടെ ഇന്ന് പുലര്‍ച്ചെ 12.45 ഓടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ഇയാളുടെ സ്കൂട്ടറിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് ലഹരി വസ്തു കണ്ടെടുത്തത്.
കോഴിക്കോട് റൂറൽ എസ്പി ബൈജുവിൻ്റെ നിർദ്ദേശ പ്രകാരം ഡിവൈഎസ്പി ഹരിപ്രസാദ്, പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐമാരായ രാജീവൻ, രഞ്ജിത്ത്, അരുൺകുമാർ, എഎസ്ഐ ബിജു വാണിയംകുളം, അനഘ, ഡ്രൈവർ ഗംഗേഷ്, ഡാൻസാഫ് അംഗമായ ശോഭിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്