ബാലുശ്ശേരി: ബാലുശ്ശേരി കരിയാത്തൻ കാവിൽ നിന്നും യുവാവിനെ കാണാതായതായി പരാതി. കരിയാത്തൻ കാവ് സ്വദേശി വിളയാട്ടേരി അഭിജിത്ത് (36)നെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ ജോലി ചെയ്യുന്ന കോഴിക്കോട് പുതിയറയിലുള്ള സ്ഥാപനത്തിലേക്ക് പോയ യുവാവ് തിരിച്ചെത്തിയില്ല. ഏറെ നേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതെ വന്നപ്പോഴാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ബന്ധു രജിത്ത് കുമാറിന്റെ പരാതിയിൽ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.