Trending

ബാലുശ്ശേരിയിൽ കാര്‍ ഓട്ടോയിലും പിക്കപ്പ് വാനിലും ഇടിച്ച് അപകടം


ബാലുശ്ശേരി: ബാലുശ്ശേരി പറമ്പിന്റെ മുകളില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയിലും പിക്കപ്പ് വാനിലും ഇടിച്ചു അപകടം. കൃഷിഭവനു മുന്നില്‍ ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന KL 56 O 5736 നമ്പര്‍ കാറാണ് നിയന്ത്രണംവിട്ട് വന്ന് ഗുഡ്‌സ് ഓട്ടോയിലിടിച്ചത്. തുടര്‍ന്ന് കൃഷിഭവന്റെ മുന്നിൽ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ ഇടിച്ചാണ് കാര്‍ നിന്നത്. 

കാറില്‍ 2 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടെ ആറു യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ യാതൊരു പരുക്കുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവറും പരുക്കൊന്നും കൂടാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെയും ഓട്ടോയുടെയും മുന്‍വശം ഭാഗികമായി തകര്‍ന്നു. ഹൈവേ പൊലിസ് എത്തിയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സ്ഥലത്ത് നിന്നും നീക്കം ചെയ്തത്.

Post a Comment

Previous Post Next Post