Trending

ഭീതിയൊഴിഞ്ഞു; കോഴിക്കോട് ചികിത്സയിൽ കഴിയുന്ന യുവതിക്ക് നിപയല്ലെന്ന് സ്ഥിരീകരണം


കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാൽപ്പതുകാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. മസ്തിഷ്‌ക ജ്വരമാണെന്നാണ് കണ്ടെത്തൽ. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയാണ് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

നിപയാണെന്ന് സംശയത്തെ തുടർന്ന് സ്രവം പരിശോധനക്ക് അയച്ചിരുന്നു. കടുത്ത തലവേദനയെ തുടർ‍ന്നായിരുന്നു മാർച്ച് 31ന് യുവതിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

Previous Post Next Post