തിരുവമ്പാടി: കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. കോഴിക്കോട് ചേവരംമ്പലം സ്വദേശി സന്തോഷ് (20) ആണ് മരിച്ചത്. ആറംഗ വിനോദസഞ്ചാര സംഘത്തിൽപ്പെട്ട യുവാവ് കയത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കോഴിക്കോട് ദേവഗിരി കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സന്തോഷ്.
ഇന്ന് ഉച്ചയോടെ ലൈഫ് ഗാർഡ് ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു അപകടം. നിലമ്പൂർ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദ്ദേഹം കണ്ടെടുത്തത്.