Trending

കോഴിക്കോട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും


കോഴിക്കോട്: ദേശീയ പാത 66 ന്റെ വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ജംഗ്ഷനിൽ പ്രധാന ട്രാൻസ്‌മിഷൻ ലൈൻ റോഡിന്റെ വശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 5,6 തിയ്യതികളിൽ കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാല ഷട്ഡൗൺ ചെയ്യുന്നതാണ്.

കോഴിക്കോട് കോർപ്പറേഷൻ, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി, തുറയൂർ, അരിക്കുളം പഞ്ചായത്തുകളിലും, ഫറോക്ക് നഗരസഭയിലും ജലവിതരണം പൂർണ്ണമായും മുടങ്ങുന്നതിനാൽ മാന്യ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും, പ്രസ്തുത സ്ഥലങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം പൂർവ്വസ്ഥിതിയിലാവാൻ ഒരു ദിവസം കൂടി അധിക സമയമെടുക്കുമെന്നും സൂപ്രണ്ടിങ് എഞ്ചിനീയർ, പി.എച്ച് സർക്കിൾ കോഴിക്കോട് അറിയിച്ചു.

Post a Comment

Previous Post Next Post