Trending

വടകര സ്വദേശിയായ വിദ്യാർത്ഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു


വടകര: അമേരിക്കയിലെ ന്യൂജഴ്സിലുണ്ടായ കാറപടത്തിൽ വടകര സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചു. കസ്റ്റംസ് റോഡ് ചീക്കിൽ മുഹമ്മദ് അസ്‌ലമിന്‍റെ മകൾ ഹെന്ന അസ്‌ലം (21) ആണ് മരിച്ചത്. കോളേജിലേക്ക് കാറോടിച്ച് പോകവേ ഓവർടേക്ക് ചെയ്ത് വന്ന വാഹനത്തിന് വഴിമാറിക്കൊടുത്തപ്പോൾ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയ ഉടനെയായിരുന്നു മരണം. ന്യൂ ജേഴ്സി റട്ഗേഴ്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്.

ചേളന്നൂർ സ്വദേശിനി സാജിദ അബ്ദുല്ലയാണ് മാതാവ്. സഹോദരങ്ങൾ: ഹാദി അസ്‌ലം, അമൽ അസ്‌ലം, സൈൻ അസ്‌ലം. ചേളന്നൂർ അബ്ദുല്ല സാഹിബിന്‍റെയും നൂറുന്നിസ ടീച്ചറുടെയും പേരമകളാണ്. ഹെന്നയും കുടുംബവും കഴിഞ്ഞ 14 വർഷമായി അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് താമസം.

Post a Comment

Previous Post Next Post