കാപ്പാട്: പൂക്കാട് പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. കളത്തിൽ പള്ളിക്ക് സമീപം അൽ റയ്യാനിൽ താമസിക്കും സിയ്യാലിക്കണ്ടി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. ഇന്ന് രാവിലെ പൂക്കാടുള്ള പെട്രോൾ പമ്പിൽ ജോലിക്ക് പോയതായിരുന്നു. ജോലിക്കിടെ ഓഫീസിൽ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പിതാവ്: പരേതനായ സിയ്യാലിക്കണ്ടി ബീരാൻകുട്ടി മുസ്ലിയാർ. മാതാവ്: ആസിയ. ഭാര്യ: മണ്ണാൻ കുനി മുംതാസ്. മക്കൾ: ശമൈല ഫാത്തിമ, ആയിഷ മിന്ന, ആസിയ മഹഖ്. മരുമക്കൾ: റിഷാൽ പുറക്കാട്ടിരി, മസൂദ് പുറക്കാട്. സഹോദങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ ലത്തീഫ്, മുസ്തഫ, ഹഫ്‌സ.