നരിക്കുനി: നരിക്കുനിയിൽ അഭിഭാഷന് മർദ്ദനമേറ്റന്ന പരാതിയിൽ പ്രതികരിച്ച് നാട്ടുകാർ. യഥാർത്ഥത്തിൽ മർദ്ദനമേറ്റത് ഭരണിപാറയിലെ പൊതു പ്രവർത്തകൻ ബി.പി റിയാസിനാണെന്ന് നാട്ടുകാർ പറയുന്നു. പറശ്ശേരി മുക്കിലുള്ള പള്ളിയുമായി ബന്ധപ്പെട്ട് കുറച്ചു മാസങ്ങൾക്ക് മുൻപ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രദേശത്തെ ആർട്സ് ക്ലബ് സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ പള്ളിയിൽ എത്തിയവരോട് പങ്കുവെച്ച മുസ്‌ലിയാരെ പിറ്റേന്ന് ഭീഷണിപ്പെടുത്തിയ പ്രദേശത്തെ ആസിഫ് റഹ്മാൻ എന്ന അഭിഭാഷകന്റെ നേതൃത്വത്തിലാണ് ഇന്നലെ ബി.പി റിയാസിനെ ആക്രമിച്ചത്.
പള്ളിയിലെ മുസ്‌ലിയാരെ അകാരണമായി കഴിഞ്ഞ പെരുന്നാളിന്റെ തലേന്ന് പള്ളിക്കമ്മിറ്റിയുടെ അനൗദ്യോഗിക എക്സിക്യൂട്ടീവ് ചേർന്ന് പിരിച്ചുവിട്ടത് പെരുന്നാൾ ദിനത്തിൽ തർക്കത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ പിന്നിൽ ആസിഫ് ആണെന്ന് നാട്ടുകാർ പറയുന്നു. ഇത്തരം വിഷയങ്ങളിലെല്ലാം സത്യസന്ധതയില്ലാതെ നാട്ടിലെ രാഷ്ട്രീയ എതിരാളികളെ പ്രതിയാക്കി നിരവധി കേസുകളാണ് ആസിഫ് റഹ്മാൻ എഴുതിചേർത്തത്.
നാട്ടിലില്ലാത്തവരുടെയും ദൂരങ്ങളിൽ ജോലി ചെയ്യുന്നവരുടെയും നിത്യക്കൂലിക്ക് തൊഴിലിനു പോയവരെയും നിരന്തരം കേസിൽ പ്രതിയാക്കുന്ന ഇയാൾ നിയമത്തിന്റെ പേര് പറഞ്ഞു എല്ലാവരെയും ബുദ്ധിമുട്ടിക്കുകയാണ്. ഈ പ്രശ്നങ്ങളിൽ ഇടപെട്ട പോലീസ് നേരത്തെ പല പരാതികളും വ്യാജമെന്ന് കണ്ടു തള്ളിയതാണ്. തുടർപ്രശ്നങ്ങൾ ഉണ്ടാകരുതെന്ന പോലീസ് നിർദ്ദേശം ഉണ്ടായിരിക്കെ ഇന്നലെ ആസിഫിന്റെ നേതൃത്വത്തിലുള്ളവർ പള്ളിക്ക് സമീപം കടയിൽ നിന്ന ബി.പി റിയാസിനെ മർദ്ദിക്കുകയാണ് ഉണ്ടായത്. പിന്നീട് ഇയാൾ ഭീഷണി മുഴക്കി അവിടെ തമ്പടിച്ചു.
നരിക്കുനി, പാലങ്ങാട് എന്നിവിടങ്ങളിൽ നിന്നും ആളുകളെ വിളിച്ചു വരുത്തി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു. കൊടുവള്ളി പോലീസെത്തി എല്ലാവരെയും പിരിച്ചുവിട്ടു. പ്രശ്നങ്ങൾ കൊടുവള്ളി പോലീസിന്റെ മധ്യസ്ഥരുടെ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇതിന്റെ പേര് പറഞ്ഞ് ആസിഫ് മർദ്ദിച്ചത്. ഇന്നലെ രാത്രി റിയാസ് കടയിൽ ഇരിക്കെ ആസിഫ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് വിളിക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. നിലവിൽ റിയാസ് ചികിത്സയിലാണ്