Trending

കക്കാടംപൊയിലിൽ റിസോര്‍ട്ടിലെ പൂളില്‍ മുങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം

തിരുവമ്പാടി: റിസോര്‍ട്ടിലെ പൂളില്‍ മുങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം. കക്കാടംപൊയിലിലെ ഏദന്‍സ് ഗാര്‍ഡന്‍ റിസോര്‍ട്ടിലാണ് സംഭവം. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദാലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. വിനോദ സഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു അഷ്മില്‍. 

ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. പൂളിൽ കളിക്കുന്നതിനിടെ മുതിര്‍ന്നവര്‍ പ്രാര്‍ത്ഥനക്കായി അവിടെ നിന്ന് മാറിയിരുന്നു. ഈ സമയത്താണ് കുട്ടി പൂളിൽ വീഴുന്നത്. പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അബോധാവസ്ഥയിലായ കുഞ്ഞിനെയാണ് കണ്ടത്. ആദ്യം കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post