Trending

കലാലയങ്ങൾക്ക് കാവലാളായി കുട്ടിപ്പോലീസുകാർ

നന്മണ്ട: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങളിൽ നിന്ന് വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും കാവലാളാവുക എന്ന ചുമതല ഏറ്റെടുത്ത് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ. നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ രക്ഷിതാക്കളെയും കേഡറ്റുകളെയും പങ്കെടുപ്പിച്ചു കൊണ്ട് എൻപിസി യൂണിറ്റ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടി സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി.ടി ജലീൽ ഉദ്ഘാടനം ചെയ്തു. 

ഗാർഡിയൻ എസ്പിസി ചെയർമാൻ ശ്രീ.സി.കെ ഷജിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഷിബുകരുമല, പി.സി. ഷംസീർ, പി.കെ.റിഷാന, എം തന്മയ എന്നിവർ സംസാരിച്ചു. കേഡറ്റുകളും രക്ഷിതാക്കളും ഒന്നിച്ചു് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വീടുകളും വിദ്യാലയവും കേന്ദ്രീകരിച്ചു കൊണ്ട് എസ്പിസി യൂണിറ്റ് ഓരോ മാസവും വിവിധങ്ങളായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.

Post a Comment

Previous Post Next Post