Trending

കളിക്കുന്നതിനിടയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് 3 വയസുകാരി മരിച്ചു


തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ കിണറ്റിൽ വീണു മൂന്നു വയസുകാരി മരിച്ചു. ചൂണ്ടിക്കൽ സ്വദേശി ചന്ദ്രമോഹൻ - ആതിര ദമ്പതികളുടെ മകൾ നക്ഷത്ര (3) ആണ് മരിച്ചത്. അച്ഛൻ വിദേശത്താണ്. നക്ഷത്രയെയും സഹോദരി നിവേദ്യയെയും മാതാവിന്റെ വീട്ടിൽ നിർത്തിയിട്ട് പുറത്തു പോയിരിക്കുകയായിരുന്നു ആതിര. 

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാത്തതിനെ തുടർന്നുള്ള അന്വേഷണമാണ് കിണറ്റിൽ നിന്ന് മൃതദേഹം കിട്ടിയത്. പൊക്കം കുറഞ്ഞ കൈവരിയുള്ള കിണറാണ് ഇത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post