Trending

പേരാമ്പ്രയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ


പേരാമ്പ്ര: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കല്ലോട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിവന്നിരുന്ന പേരാമ്പ്ര കല്ലോട് സ്വദേശി കുരുടിയത്ത് വീട്ടിൽ മുഹമ്മദ് ലാൽ (35) ആണ് പേരാമ്പ്ര പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്നും 1 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. 

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നാർകോട്ടിക് സ്ക്വാഡും പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡും പേരാമ്പ്ര പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കുറച്ചു ദിവസങ്ങളായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

Previous Post Next Post