Trending

മദ്യപാനം മറച്ചുവച്ച് ആരോഗ്യ ഇൻഷുറൻസ് എടുത്താൽ കാശ് കിട്ടില്ല; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്ന ഘട്ടത്തിൽ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്നതെങ്കിൽ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക്‌ തുക ലഭിക്കാൻ അർഹതയില്ലെന്നും സുപ്രീംകോടതി ഉത്തരവിൽ വിവരിച്ചു. 

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി) യുടെ അപ്പീൽ അനുവദിച്ചാണ്‌ കോടതി ഉത്തരവ്. ജസ്റ്റിസ് വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തിൽ നിർണായക ഉത്തരവ്‌ പുറപ്പെടുവിച്ചത്.

Post a Comment

Previous Post Next Post